അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സമ്മര്‍ ക്യാംപ് സമാപിച്ചു

???????????????????????????????
അബുദാബി: സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ടീനേജേഴ്സിനായി നടത്തിയ സമ്മര്‍ ക്യാംപ് സമാപിച്ചു.
ഇടവക വികാരി ഫാ. വി.സി. ജോസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സയന്‍സ് ആന്റ് റിളിജിയന്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. വില്‍സണ്‍ മാത്യു ക്ളാസ് നയിച്ചു. ഫാ. എം.സി. മത്തായി, ഫാ. ഷാജന്‍ വര്‍ഗീസ്, ക്യാംപ് കോ-ഓര്‍ഡിറ്റേര്‍ തോമസ് കെ.ഇ., ഉമ്മന്‍ കെ. ഐപ്പ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടന്ന സമാപന സമ്മേളനത്തില്‍, പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തു. ട്രസ്റി വി.ജി. ഷാജി സ്വാഗതവും രാജു ചെറിയാന്‍ കൃതജ്ഞതയും അര്‍പ്പിച്ചു.

Comments

comments

Share This Post

Post Comment