മിസ്സിസ്സാഗാ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഫണ്ട് സമാഹരണം നടന്നു

Fund

കാഡായിലുള്ള മിസ്സിസ്സാഗാ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളി വാങ്ങുന്നതിനുള്ള ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.
ആഗസ്റ് മാസം 31-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവകയിലെ മുതിര്‍ന്ന അംഗമായ ഏലിയാമ്മ തോമസിന്റെ കൈയ്യില്‍ നിന്നും ആദ്യ ഫണ്ട് സമാഹരണം അഭിവന്ദ്യ മെത്രാപ്പോലീത്താ ഏറ്റുവാങ്ങി. പരിശുദ്ധ കാതോലിക്കാ ബാവായുടെ 68-ാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള പ്രമേയം അഭിവന്ദ്യ മെത്രാപ്പോലീത്തായുടെയും ഇടവക വികാരി ഫാ. ലാസറസ് റമ്പാന്റെയും സാന്നിദ്ധ്യത്തില്‍ സെക്രട്ടറി സ്കറിയാ കോശി അവതരിപ്പിച്ചു.
വാര്‍ത്ത അയച്ചത്: സ്കറിയാ കോശി

Comments

comments

Share This Post

Post Comment