ഓയൂര്‍: മതസാഹോദര്യത്തിന്റെ സംഗമ സമതല പുണ്യഭൂമിയായ പുന്നക്കോട് വരിഞ്ഞവിള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിപ്പെരുന്നാള് കൊടിയിറങ്ങി.
സമാപന കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന് എം.പി. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സഹായ വിതരണം പള്ളിമണ്‍ സന്തോഷ് നിര്‍വഹിച്ചു. വികാരി ഫാ. കോശി വരിഞ്ഞവിള സമാപന പ്രാര്‍ത്ഥന നടത്തി.