നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം ക്യാമ്പിന് തുടക്കമായി

DSC_0022

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്റെ നാലാമതു ത്രിദിന വാര്‍ഷിക ക്യാമ്പ് റാന്നി സെന്റ് തോമസ് അരമനയില്‍ ആരംഭിച്ചു. Photo Gallery
ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റാന്നി ഒന്നാം ക്ളാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂല്യബോധവും ആത്മീയതയും സമ്വയിപ്പിച്ച് സമൂഹത്തില്‍ പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. വെരി.റവ.ഡോ.കെ.സി മാത്യൂസ് കോര്‍ എപ്പിസ്കോപ്പ, ഭദ്രാസന കൌണ്‍സില്‍ അംഗം ഫാ.ജോജി മാത്യു, ഭദ്രാസന ബാലസമാജം വൈസ് പ്രസിഡന്റ് ഫാ.എബി വര്‍ഗീസ്, സിസ്റര്‍ മെറീന എസ്.ഐ.സി., ഒ.എം.ഫിലിപ്പോസ്, കെ.എ എബ്രഹാം, ഭദ്രാസന ബാലസമാജം ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ്, ജോയിന്റ് സെക്രട്ടറി ആനി റ്റോബി എന്നിവര്‍ പ്രസംഗിച്ചു.
റവ.സിസ്റര്‍ ക്രിസ്റീന എസ്.ഐ.സി “നമുക്ക് ദൈവത്തിന്റെ അടുക്കലേക്ക് പോകാം” എന്ന ചിന്തയവിഷയാവതരണം നടത്തി. “ധാര്‍മ്മിക ജീവിതവും വെല്ലുവിളികളും” എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. റവ.ഫാ.യൂഹാനോന്‍ ജോണ്‍ മോഡറേറ്റര്‍ ആയിരുന്നു. തുടര്‍ന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാഭായിയുമായി മുഖാമുഖം നടന്നു. പ്രശസ്ത പിന്നണി ഗായിക ചന്ദ്രലേഖ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബര്‍ 12ന് രാവിലെ 7 മണിക്ക് “ജീവിതചര്യ തിരുവചനാടിസ്ഥാത്തില്‍” എന്ന വിഷയത്തില്‍ കോശി പി.ചാക്കോ ക്ളാസ്സ് നയിക്കും. 9 മണിക്ക് നാന്‍സി വര്‍ഗീസ് “ലഹരിവിരുദ്ധ” ക്ളാസ്സ് നയിക്കും. 10.30ന് ഫാ.മാത്യു തോമസ് ഗാനപരിശീലനം നടത്തും. 11 മണിക്ക് “പുതിയനിയമത്തിന് ഒരു ആമുഖം” എന്ന വിഷയത്തില്‍ ഫാ.ഡോ.റെജി മാത്യു ക്ളാസ്സ് നയിക്കും. 1.30ന് കാര്‍ട്ടൂണിസ്റ് ഷാജി മാത്യു വരമേളം നയിക്കും. 6.45ന് ഫാ.ഷൈജു കുര്യന്‍ ധ്യാനവും വി.കുമ്പസാരവും നടത്തും.
13ന് രാവിലെ 6 മണിക്ക് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് 7 മണിക്ക് ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. 9.30ന് “സഭാ ചരിത്രത്തിന്റെ സുവര്‍ണ്ണ താളുകളിലൂടെ” എന്ന വിഷയത്തില്‍ ഫാ. റിഞ്ചു പി.കോശി ക്ളാസ്സ് നയിക്കും. തുടര്‍ന്ന് ക്യാമ്പ് അവലോകം ടക്കും. 10.45-് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമാപന സമ്മേളനം രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തുന്നതും സഭാ മാനേജിംങ് കമ്മറ്റിയംഗം ബാബുജി ഈശോ സമാപന സന്ദേശം നല്‍കുന്നതുമാണ്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം, സമാപന പ്രാര്‍ത്ഥന എന്നിവയോടെ ക്യാമ്പ് സമാപിക്കും.

Comments

comments

Share This Post

Post Comment