ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനം തുടങ്ങി

ocym_peerumedu

പീരുമേട്: സാമൂഹിക പ്രതിബദ്ധത പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന യുവജനങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും കരുത്തെന്ന് ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ.
മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 78-ാമത് രാജ്യാന്തര സമ്മേളനം പീരുമേട് മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്താ. ദരിദ്രരോടു ജീവിതം പങ്കുവച്ചാല്‍ മാത്രമേ സമൂഹത്തിന്റെ ഹൃദയതാളം കാത്തുസൂക്ഷിക്കാന്‍ കഴിയൂയെന്നും മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു.
ഒ.സി.വൈ.എം. പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ., സഖറിയാ റമ്പാന്‍, ജോസഫ് എം. പുതുശ്ശേരി, ഫാ. എ.വി. കുര്യന്‍, ഫാ. തോമസ് വര്‍ഗീസ്, ഫാ. മാത്യൂസ് ടി. ജോണ്‍, ഫാ. പി.വൈ. ജസന്‍, അഡ്വ. സൈമണ്‍ അലക്സ്, സാജന്‍ ജോര്‍ജ്ജ്, ഡോ. രാജു ഫിലിപ്പ്, അഡ്വ. ജയ്സി കരിങ്ങാട്ടില്‍, അഡ്വ. സജി ചൊവ്വള്ളൂര്‍, കെ.വൈ. ബിജു എന്നിവര്‍ പ്രസംഗിച്ചു.
12ന് രാവിലെ എട്ടിന് ദയാബായുമായി മുഖാമുഖം. 11.30ന് സംവാദം, നാലിന് പൊതുസമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. സമ്മേളനം 13ന് സമാപിക്കും.

Comments

comments

Share This Post

Post Comment