ഇരതോട് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Eeathodu Perunnal

വീയപുരം: കാര്‍ഷിക ഗ്രാമമായ നിരണത്ത് പമ്പാദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപുരാതന ദേവാലയമായ ഇരതോട്, വീയപുരം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2014 സെപ്റ്റംബര്‍ 14, 15 (ഞായര്‍, തിങ്കള്‍) തീയതികളില്‍ ആചരിക്കുന്നു.
പരിശുദ്ധ പരുമല കൊച്ചുതിരുമേനി ഈ പള്ളിയുമായുള്ള ആത്മീയ ബന്ധത്തിന്റെ ഓര്‍മ്മ പുതുക്കലും, അവസാന വിവാഹ ശുശ്രൂഷ അര്‍പ്പിച്ച് ശാപം പോക്കി ആശീര്‍വദിച്ച് അനുഗ്രഹിച്ച് വിശുദ്ധീകരിച്ചതിന്റെ സ്മരണാര്‍ത്ഥവുമായാണ് പുണ്യവാളന്റെ ഓര്‍മ്മ ഈ ദേവാലയം ആചരിക്കുന്നത്.
14ന് രാവിലെ 7ന് സ്ളീബാ പെരുന്നാളിനോട് അനുബന്ധിച്ച് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും. വൈകിട്ട് 5ന് സന്ധ്യാപ്രാര്‍ത്ഥന, 6ന് ഭക്തിനിര്‍ഭരമായ റാസ. 15ന് രാവിലെ 8ന് പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, കൊടിയിറക്ക്, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച എന്നിവ നടക്കും.
വികാരി ഫാ. പി.റ്റി. നൈനാന്‍, ട്രസ്റി സുരോജ് കിഴക്കേപ്പറമ്പില്‍, സെക്രട്ടറി ഗീവര്‍ഗ്ഗീസ് തോമസ് ഏഴരപ്പറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment