നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം ക്യാമ്പ് സമാപിച്ചു

DSC_0270 copy

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്റെ നാലാമതു ത്രിദിന വാര്‍ഷിക ക്യാമ്പ് സമാപിച്ചു.
അരമന ചാപ്പലില്‍ നടന്ന വി.കുര്‍ബ്ബാനയ്ക്ക് ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. “സഭാ ചരിത്രത്തിന്റെ സുവര്‍ണ്ണ താളുകളിലൂടെ” എന്ന വിഷയത്തില്‍ ഫാ. റിഞ്ചു പി.കോശി ക്ളാസ്സ് നയിച്ചു. തുടര്‍ന്ന് ക്യാമ്പ് അവലോകനം നടത്തി. ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബാലസമാജം ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ.എബി വര്‍ഗീസ്, വൈദിക സംഘം സെക്രട്ടറി ഫാ.വി.എ.സ്റീഫന്‍, സഭാ മാനേജിംങ് കമ്മറ്റി അഡ്വ.മാത്യൂസ് മഠത്തേത്ത്, ബാലസമാജം ഭദ്രാസന ജോയിന്റ് സെക്രട്ടറി ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണവും നടത്തി. സഭാ മാനേജിംങ് കമ്മറ്റിയംഗം ബാബുജി ഈശോ സമാപന സന്ദേശം നല്‍കി. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം, സമാപന പ്രാര്‍ത്ഥന എന്നിവയോടെ ക്യാമ്പ് സമാപിച്ചു.

Comments

comments

Share This Post

Post Comment