അഞ്ച് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ഒബാമയെ സന്ദര്‍ശിച്ചു

obama
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ അഞ്ച് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ വൈറ്റ് ഹൌസില്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയെ സന്ദര്‍ശിച്ച് അവിടത്തെ ക്രിസ്തീയ വിശ്വാസികളുടെ സംരക്ഷണം സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
അവിടെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങള്‍ അവര്‍ ഒബാമയുടെ ശ്രദ്ധയില്‍പ്പെടുത്തി. യു.എസ്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസും ചര്‍ച്ചകളില്‍ പങ്കെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് പശ്ചിമേഷ്യയിലെ അഞ്ച് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ഒന്നിച്ച് വൈറ്റ് ഹൌസിലെത്തി യു.എസ്. പ്രസിഡന്റി കാണുന്നത്. സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായും സംഘത്തിലുണ്ടായിരുന്നു.

Comments

comments

Share This Post

Post Comment