പ.ദീവന്നാസ്യോസ് കാര്‍ഷിക അവാര്‍ഡ് 2014

mar_dionysius_award

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ കര്‍ഷകരില്‍ നിന്നും മികച്ച കര്‍ഷകന് അവാര്‍ഡ് നല്‍കുന്നു.
മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന കാര്‍ഷിക വൃത്തി ഇന്ന് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്നു. മലയാള മണ്ണിന്റെയും മനുഷ്യരുടെയും ജീവനാഡിയായിരുന്ന കാര്‍ഷിക പരിസരങ്ങള്‍ ഇന്ന് പുതിയ തലമുറയില്‍ നിന്ന് ഏറെ അകന്ന് പോയിരിക്കുന്നു. ഇനി ഒരു തിരിച്ചുപോക്ക് ഇല്ല എന്ന് തോന്നിക്കുംവിധം നന്മയുടെ നാശം സര്‍വത്രകാണാമെങ്കിലും അലാസരായിരിപ്പാന്‍ നമുക്ക് കഴിയില്ലെന്ന ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ചിന്താധാരയില്‍ നിന്നാണ് കാര്‍ഷിക അവാര്‍ഡ് എന്ന ആശയം രൂപപ്പെടുന്നത്.
സ്വന്തമായോ പാട്ടത്തിനോ കൃഷി ചെയ്യുന്ന ഓരോ ഓര്‍ത്തഡോക്സുകാരനും ഇതില്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ തങ്ങളുടെ കൃഷിയിടത്തെപ്പറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ 2014 ഒക്ടോബര്‍ 31ന് മുമ്പായി സമര്‍പ്പിക്കണം.
അപേക്ഷയില്‍ ജലസേച രീതി, വളപ്രയോഗം, ഉത്പാദന ക്ഷമത, തൊഴിലാളികളുടെ പങ്കാളിത്തം, നൂതന സാങ്കേതിക വിദ്യകള്‍,
വാര്‍ഷിക ആദായം, കൃഷിയിടത്തിന്റെ ഫോട്ടോ, വികാരിയുടെ സാക്ഷിപത്രം, തുടങ്ങിയ വിവങ്ങള്‍ സഹിതം താഴെ പറയുന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്.

The Vicar
St. Thomas Orthodox Cathedral
P.O. Box No. 2563
Dubai, UAE

The Secretary
St. Thomas Cathedral OCYM
P.O. Box No. 2563
Dubai, UAE
E-mail: ocymdubai@gmail.com
Ph: 055 5468982

Comments

comments

Share This Post

Post Comment