അഭിവന്ദ്യ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ തൃക്കുന്നത്ത് സെമിനാരിയില്‍

thrikkunnathu_perunnal

ആലുവ: അങ്കമാലി-മുംബൈ ഭദ്രാസനങ്ങളുടെ അധിപനും, മലങ്കര സഭയുടെ അമ്പാസിഡറുമായിരുന്ന അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 17-ാം ഓര്‍മ്മപ്പെരുന്നാളും, അങ്കമാലി മുന്‍ ഭദ്രാസനാധിപായിരുന്ന അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ 2-ാം ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി സെപ്റ്റംബര്‍ 26, 27 തീയതികളില്‍ തൃക്കുന്നത്ത് സെമിനാരിയില്‍ ആചരിക്കുന്നു.
26ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, ധൂപപ്രാര്‍ത്ഥന, 7ന് കോട്ടയം ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ ഫാ. ഏലിയാസ് കുറ്റിപറിച്ചേല്‍ സുവിശേഷപ്രസംഗം നടത്തും. 8.30ന് ആശീര്‍വാദം, നേര്‍ച്ച. 27ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് കണ്ടനാട് വെസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രസംഗം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, നേര്‍ച്ച. 10.30ന് വൈദീകയോഗം എന്നിവ നടക്കുമെന്ന് മാനേജര്‍ ഫാ. യാക്കോബ് തോമസ് അറിയിച്ചു.

Comments

comments

Share This Post

Post Comment