ഡബ്ളിന്‍ സെന്റ് മേരീസ് പള്ളിയില്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് 27ന് വി.കുര്‍ബ്ബാന അര്‍പ്പിക്കും

Thimothios

ലൂക്കന്‍: ലൂക്കന്‍ വില്ലേജിലുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ഇടവകദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 27ന് രാവിലെ 8.30ന് നമസ്കാരത്തെ തുടര്‍ന്ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു.
കുര്‍ബ്ബാനാനന്തരം ഇടവകദിന പരിപാടികള്‍ക്കും, ഓണാഘോഷത്തിനും അഭിവന്ദ്യ മെത്രാപ്പോലീത്താ തിരിതെളിക്കും. പള്ളിയുടെ പുതിയ വെബ്സൈറ്റ് പ്രകാശിപ്പിക്കും. ഇടവകയുടെ പുതിയ വാകാരിയായി നിയമിക്കപ്പെട്ട ഫാ. നൈനാന്‍ പുളിയായില്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും. ഫാ. ജോര്‍ജ്ജ് തങ്കച്ചന്‍, ഫാ. എല്‍ദോ വര്‍ഗീസ്, ഫാ. അനീഷ് കെ. സാം എന്നിവര്‍ സംബന്ധിക്കും.
കലാകായിക മത്സരങ്ങള്‍, ആദ്യഫലലേലം, വിഭവസമൃദ്ധമായ സദ്യ, ഗാനമേള, സമ്മാനദാനം എന്നിവയോടെ ഇടവകദിന പരിപാടികള്‍ സമാപിക്കും. വികാരി ഫാ. നൈനാന്‍ കുര്യാക്കോസ്, ട്രസ്റി സെന്‍ ബേബി, സെക്രട്ടറി ജോസഫ് തോമസ്, മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. നൈനാന്‍ പുളിയായില്‍ (വികാരി) – 087 751-6463
സെന്‍ ബേബി (ട്രസ്റി) – 087 416-0901
ജോസഫ് തോമസ് (സെക്രട്ടറി) – 087 911-4152

Comments

comments

Share This Post