നിലയ്ക്കല്‍ ഭദ്രാസന പരിസ്ഥിതി വിഭാഗം മത്സരങ്ങള്‍ നടത്തുന്നു

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന പരിസ്ഥിതി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്, പ്രസംഗം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നു.
ഒക്ടോബര്‍ 2 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി, സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തുന്ന മത്സരങ്ങളില്‍ 10 മുതല്‍ 17 വയസ്സ് വരെ പ്രായമുളളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ പേരു വിവരങ്ങള്‍ പരിസ്ഥിതി കമ്മീഷന്‍ ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.ജേക്കബ് കല്ലിച്ചേത്തിനെയോ സെക്രട്ടറി ഡോ.തോമസ് ജേക്കബിനെയോ സെപ്റ്റംബര്‍ 30ന് മുമ്പായി അറിയിക്കേണ്ടതാണ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പരിസ്ഥിതി വിഭാഗം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും നല്‍കുന്നതാണ്.

Comments

comments

Share This Post