പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 12 മുതല്‍ നെല്ലിമുകള്‍ ചാപ്പലില്‍

10704158_706715079404412_5890008275897907517_n
നോമ്പാലും പ്രാര്‍ത്ഥനയാലും വൃതാനുഷ്ഠാനങ്ങളാലും പുണ്യ ജീവിതം നയിച്ച് പരിശുദ്ധനായി തീര്‍ന്ന്, ഇന്നും തന്റെ സന്നിധിയില്‍ വന്ന് കണ്ണീരൊഴുക്കുന്ന ഭക്തര്‍ക്കുവേണ്ടി, കര്‍ത്താവിന്റെ സന്നിധിയില്‍ നിരന്തരമായി മധ്യസ്ഥപ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകയുടെ നെല്ലിമുകള്‍ സെന്റ് ഗ്രീഗോറിയോസ് ചാപ്പലില്‍ 2014 നവംബര്‍ 12, 13, 14, 15, 16 എന്നീ തീയതികളില്‍ കൊണ്ടാടുന്നു.
12ന വൈകിട്ട് 7ന് വികാരി ഫാ. ജിജു ജോണ്‍ വയലിറക്കത്ത് ഉദ്ഘാടന പ്രസംഗം നടത്തും. 12 മുതല്‍ 14 വരെ തീയതികളില്‍ വൈകിട്ട് 7 മുതല്‍ ഫാ. ഷിജു ബേബി, ഫാ. ഫിലിപ്പ് തരകന്‍, ബിജു പി. പന്തപ്ളാവ് എന്നിവര്‍ പ്രസംഗിക്കും. 15ന് വൈകിട്ട് 5ന് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം. 16ന് രാവിലെ 8ന് വന്ദ്യ കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും.
ഫാ. ജിജു ജോണ്‍ വയലിറക്കത്ത്, സഹവികാരിമാരായ ഫാ. ഡി. മാത്യൂസ്, ഫാ. മാത്യൂസ് പ്ളാവിളയില്‍, ട്രസ്റി ഡാനിയേല്‍കുട്ടി, സെക്രട്ടറി എ. പുന്നൂസ്, പെരുന്നാള്‍ കണ്‍വീനര്‍ റോയി കടയ്ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post