ഡബ്ളിന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 27, 28 തീയതികളില്‍

HG Dr Mathews Mar Thimothios

ഡബ്ളിന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലണ്ടിലെ ഡബ്ളിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫാമിലി കോണ്‍ഫറന്‍സ് കൌണ്ടി മീത്തിലുള്ള ഡാനോര്‍ ന്യൂ ഗ്രാന്‍ജ് ലോഡ്ജില്‍ സെപ്റ്റംബര്‍ 27, 28 തീയതികളില്‍ നടത്തുന്നു. Promo
27ന് രാവിലെ 10ന് ആരംഭിക്കുന്ന പരിപാടി യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഫാ. ജെയിംസണ്‍, ഫാ. ടി. ജോര്‍ജ്ജ് എന്നിവര്‍ ക്ളാസുകള്‍ നടത്തും. ഫാ. നൈനാന്‍ കുര്യാക്കോസ് ആത്മീയ പ്രഭാഷണം നടത്തും. 28ന് രാവിലെ അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് ഫാ. യല്‍ദോ വര്‍ഗീസ് ക്ളാസെടുക്കും. ഉച്ചയോടുകൂടി പരിപാടികള്‍ സമാപിക്കും.

Comments

comments

Share This Post