സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍

HH BAVA
വാഷിങ്ടണ്‍ ഡി.സി.: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ 50-ാം വാര്‍ഷികം 2014 സെപ്റ്റംബര്‍ 28ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബര്‍ 27ന് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കും ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായ്ക്കും ദേവാലയങ്കണത്തില്‍ സ്വീകരണം നല്‍കും. വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നല്‍കും.
28ന് രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. 12ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ദേവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ഔദ്യോഗികമായി പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. വിവിധ സാമുദായിക സാംസ്കാരിക നേതാക്കളും, വൈദീക ശ്രേഷ്ഠരും സമ്മേളനത്തില്‍ പങ്കെടുക്കും. ജൂബിലിയുടെ ഒരുക്കങ്ങള്‍ വികാരി ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Comments

comments

Share This Post