പരുമല സെമിനാരിയില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

Pooja

പരുമല: വിജയദശമി ദിനത്തില്‍ അറിവിന്റെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല പള്ളിയില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, അസിസ്റന്റ് മാനേജര്‍മാരാ വന്ദ്യ കെ.വി. ജോസഫ് റമ്പാന്‍, ഫാ. അലക്സാണ്ട പി. ഡാനിയേല്‍, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ ഏബ്രഹാം, ഫാ. കെ.ജെ. വര്‍ഗീസ് എന്നിവര്‍ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു. രാവിലെ തന്നെ നൂറുകണക്കിനു കുരുന്നുകളാണ് ആദ്യക്ഷരം കുറിക്കാന്‍ മാതാപിതാക്കളോടൊപ്പം പരുമലയിലെത്തിയത്.

Comments

comments

Share This Post