പഴഞ്ഞി പള്ളിയില്‍ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

13

പഴഞ്ഞി: പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് ആയിരങ്ങള്‍ പഴഞ്ഞിപ്പള്ളിയില്‍നിന്ന് മടങ്ങി. ഒരാഴ്ചത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വെള്ളിയാഴ്ച വൈകീട്ട് നടന്ന പൊതുസദ്യയോടെ കൊടിയിറങ്ങി. Photo Gallery
രാവിലെ പഴയ പള്ളിയില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്കും ഒമ്പതുമണിക്ക് പുതിയ പള്ളിയിലെ വിശുദ്ധ അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയ്ക്കും വന്‍ ഭക്തജനത്തിരക്കായിരുന്നു. ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.
44 ഗജവീരന്മാര്‍ അണിനിരന്ന ദേശപ്പെരുന്നാളുകള്‍ പഴഞ്ഞി മുത്തപ്പന്റെ അനുഗ്രഹങ്ങളുമായി വീടുകളിലെത്തി. തുടര്‍ന്ന് പ്രസിദ്ധമായ പ്രദക്ഷിണം പുറപ്പെട്ടു. വികാരി ഫാ. സൈമണ്‍ വാഴപ്പിള്ളിയുടെ നേതൃത്വത്തില്‍ കൊടിയുമായി അങ്ങാടി ചുറ്റി പ്രദക്ഷിണം ആരംഭിച്ചു.
കൊടിയും സ്ലൂബായും പള്ളിയില്‍ തിരികെ എത്തിയതോടെ ആശീര്‍വ്വാദം ആരംഭിച്ചു. ആശീര്‍വ്വാദത്തിന് ശേഷം പതിനായിരങ്ങള്‍ക്കായി മുത്തപ്പന്റെ നേര്‍ച്ചച്ചോറ് നല്‍കി. വൈകീട്ട് അഞ്ചരയോടെ ആരംഭിച്ച സദ്യ രാത്രി വൈകുവോളം തുടര്‍ന്നു. ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ചരിത്രപ്രസിദ്ധമായ ലേലം ആരംഭിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗേലാസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മ്മികനായും കൊച്ചി, കുന്നംകുളം, തൃശ്ശൂര്‍ ഭദ്രാസനങ്ങളിലെ വൈദികശ്രേഷ്ഠരും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് എത്തി. വികാരി ഫാ. സൈമണ്‍ വാഴപ്പിള്ളി, സഹവികാരി ഫാ. മാത്യു വര്‍ഗ്ഗീസ് കുളങ്ങാട്ടില്‍ എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്‍കി.

Comments

comments

Share This Post