ഫാ.ഡോ. ഷാജി പി. ജോണിന് കുവൈറ്റ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

20141002_30951

കുവൈറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സഭ 2014 ദാമ്പത്യ-വിശുദ്ധീകരണ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത വിഷയത്തിന്റെ വിവിധങ്ങളായ തലങ്ങളെപ്പറ്റി ക്ളാസുകളും സെമിനാറുകളും നടത്തുന്നു.
സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ ക്ഷണം സ്വീകരിച്ച് കുവൈറ്റ് വിമാനത്താവളത്തില്‍ എത്തിയ പ്രശസ്ത കൌണ്‍സിലിംഗ് വിദഗ്ദ്ധും നാഗ്പൂര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി വൈസ് പ്രിന്‍സിപ്പലുമായ ഫാ.ഡോ. ഷാജി പി. ജോണിനെ ഇടവക വികാരി ഫാ. സജു ഫിലിപ്പ്, ട്രസ്റി ലാജി ജോസഫ്, സെക്രട്ടറി ഷാജു പി. ജോണ്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മറ്റ് ഇടവകാംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രസ്തുത ക്ളാസുകളും സെമിനാറും അബ്ബാസിയ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഹാളിലാണ് നടത്തപ്പെടുന്നത്. 5ന് വൈകിട്ട് 5 മുതല്‍ 8 വരെ “മാനസിക സമ്മര്‍ദ്ദത്തെയും പിരിമുറക്കത്തെയും നിയന്ത്രിക്കുക” എന്ന വിഷയത്തെ അധികരിച്ച് കുവൈറ്റിലെ നേഴ്സുമാര്‍, മറ്റ് ഓഫീസ് ജോലിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക ക്ളാസ് നടത്തും. 6ന് വൈകിട്ട് 5 മുതല്‍ 7 വരെ “വിശുദ്ധ കുമ്പസാരത്തിന്റെ മൂല്യം” എന്ന വിഷയത്തിലും 7 മുതല്‍ 8 വരെ “സണ്‍ഡേസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍” എന്ന വിഷയത്തിലും ക്ളാസുകള്‍ നടത്തും.
പ്രായഭേദമ്യ തല്പരരായ ഏവര്‍ക്കും പ്രയോജനം ലഭിക്കുംവിധം ക്രമീകരിച്ചിരിക്കുന്നതിനാല്‍ പ്രത്യേക രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. യാത്രാസൌകര്യം മുതലായ വിശദവിവരങ്ങള്‍ക്കും ഇടവക സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.

Comments

comments

Share This Post