കല്‍ക്കാജി ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ 10 മുതല്‍ 12 വരെ തീയതികളില്‍

കല്‍ക്കാജി: സരിതവിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ കല്‍ക്കാജി പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കല്‍ക്കാജി ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 10, 11, 12 തീയതികളിലായി കല്‍ക്കാജി ഡി.ഡി.എ. കമ്മ്യൂണിറ്റി ഹാള്‍ അങ്കണത്തില്‍ നടത്തപ്പെടുന്നു.
ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷന്‍ യോഗത്തില്‍ പ്രൊഫ. ഇട്ടി വര്‍ഗീസ് അടൂര്‍ വചനപ്രഘോഷണം നടത്തും. 11ന് ഉച്ചയ്ക്കുശേഷം 4ന് ബാല-ബാലിക സംഗമം (ബൈബിള്‍ ക്ളാസും കൌണ്‍സിലിംഗും) ഉണ്ടായിരിക്കും. വൈകിട്ട് 7ന് പ്രമുഖ സുവിശേഷകന്‍ ഫാ. ഗീവര്‍ഗീസ് വള്ളിക്കാട്ടില്‍ (സുഖദ ധ്യാനകേന്ദ്രം, കോലഞ്ചേരി) വചനശുശ്രൂഷ നടത്തും. 12ന് ഉച്ചയ്ക്കുശേഷം ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ യുവജനസംഗമം നടത്തപ്പെടും. വൈകിട്ട് 7ന് പ്രമുഖ സുവിശേഷകന്‍ ഫാ. ഗീവര്‍ഗീസ് വള്ളിക്കാട്ടില്‍ (സുഖദ ധ്യാനകേന്ദ്രം, കോലഞ്ചേരി) വചനശുശ്രൂഷ നടത്തും. ഇടവക വികാരി ഫാ. ഏബ്രഹാം ജോണിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post