പരിശുദ്ധ കാതോലിക്കാ ബാവാ ദുബായ് ഭരണാധികാരിയെ സന്ദര്‍ശിച്ചു

2
ദുബായ്: മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് മാത്യുവിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് രാവിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും സംഘവും യു.എ.ഇ. വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈസ് ഷെയ്ക്ക് ബിന്‍ റഷീദ് അല്‍ മക്ടുമിനെ സന്ദര്‍ശിച്ച് പെരുന്നാള്‍ ആശംസകള്‍ കൈമാറി.
ദുബായ് കത്തീഡ്രല്‍ വികാരി ഫാ. ഷാജി മാത്യൂസ്, സഹവികാരി ഫാ. ലാനി ചാക്കോ, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, ജേക്കബ് മാത്യു, ഷാജി കെവിന്‍, കാതോലിക്കാ ബാവായുടെ സെക്രട്ടറി എന്നിവരാണ് ബാവായോടൊപ്പം ദുബായ് ഭരണാധികാരിയെ സന്ദര്‍ശിച്ചത്.
ചെന്നൈയില്‍ നടക്കുന്ന മര്‍ത്തമറിയം വനിതാ സമാജം രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഉച്ചകഴിഞ്ഞ് 2.30ന് പരിശുദ്ധ കാതോലിക്കാ ബാവാ ചെന്നൈയിലേക്ക് മടങ്ങി.

Comments

comments

Share This Post