ഓര്‍ത്തഡോക്സ് സഭ മര്‍ത്തമറിയം സമാജം രാജ്യാന്തര സമ്മേളനത്തിന് സമാപനം

MOMS
അയല്‍ക്കാരനെ സ്നേഹിക്കണമെന്നു പഠിപ്പിച്ച ക്രിസ്തു അതിനു ജാതിയും മതവും നോക്കാന്‍ പറഞ്ഞിട്ടില്ലെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് സഭ മര്‍ത്തമറിയം സമാജം രാജ്യാന്തര സമ്മേളനത്തിന്‍റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്ന എല്ലാവരെയും അയല്‍ക്കാരായി കാണണം. ക്രിസ്തുവിന്‍റെ മാതൃക സ്വീകരിച്ചു മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നവരാകണം ക്രൈസ്തവര്‍. ചിന്തകളും പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്താതെ സമൂഹത്തിന്‍റെ പൊതുനന്മയ്ക്കു പ്രയോജനപ്പെടുംവിധം വിശാല മനോഭാവം വളര്‍ത്തണം. ശത്രുക്കളെ സ്നേഹിക്കണമെന്ന ക്രിസ്തുസന്ദേശം പൂര്‍ണ സമര്‍പ്പണത്തോടെ ഉള്‍ക്കൊള്ളണം. ശാസ്ത്ര, സാങ്കേതികവിദ്യാ വളര്‍ച്ചയിലൂടെ കൈവരിക്കുന്ന അദ്ഭുതകരമായ നേട്ടങ്ങള്‍ക്കു പിന്നില്‍ ഈശ്വരസാന്നിധ്യം കൂടിയുണ്ടെന്നു തിരിച്ചറിയണം. ദരിദ്രരുടെയും അനാഥരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും ബാവാ ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവുനെ ജീവിതത്തില്‍ ആവിഷ്കരിക്കാന്‍ സാധിക്കമമെന്നു സമാജം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ തേവദോറോസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മദ്രാസ് ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്ക്കോറസ്, നടി ശാരദ, സമാജം വൈസ് പ്രസിഡന്‍റ് ഫാ. മാത്യു വര്‍‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി പ്രൊഫ. മേരി മാത്യു, ജോര്‍ജ്ജ് വര്‍ഗ്ഗീസ് കോര്‍ എപ്പിസ്ക്കോപ്പ, ഫാ. തോമസ് ഐസക്ക്, ഫാ. ജിജി മാത്യു വാകത്താനം, സാലി ജോസ്, ജോണ്‍ സാമുവേല്‍, എലിസബത്ത് ജോസഫ് എന്നിവരും പ്രസംഗിച്ചു.

Comments

comments

Share This Post