ഡാളസ് ഡാന്‍സ് ഫീസ്റായുടെ കിക്ക് ഓഫ് നടത്തി

kickoffddf
ഡാളസ്: ഡാളസ് സെന്റ് മേരീസ് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാളസ് ഡാന്‍സ് ഫീസ്റായുടെ കിക്ക് ഓഫ് വലിയപള്ളി വികാരി ഫാ. രാജു എം. ഡാനിയേലിന് നല്‍കികൊണ്ട് നിര്‍വഹിച്ചു.
സെന്റ് മേരീസ് യൂത്ത് മൂവ്മെന്റിന്റെ ഈ വര്‍ഷത്തെ ചാരിറ്റി ഫണ്ട് റേസിംഗിനുവേണ്ടിയാണ് ഡിസംബര്‍ 27ന് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തില്‍ ഡാളസിലെ 15 ഡാന്‍സ് ഗ്രൂപ്പുകള്‍ പങ്കെടുക്കും. മത്സരത്തില്‍ വിജയിക്കുന്ന ആദ്യ ടീമിന് 100 ഡോളര്‍ സമ്മാനം നല്‍കുന്നതാണ്.
ഫാ. രാജു എം. ഡാനിയേല്‍, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റി ജിജു ജോണ്‍, ജോയിന്റ് സെക്രട്ടറി സെറിനാ ബാബു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോബി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
972 261-9249, 214 228-5389
വാര്‍ത്ത അയച്ചത്: ബിജി ബേബി

Comments

comments

Share This Post