പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് 26ന് കൊടിയേറും

Perunal
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാളിന് 26ന് കൊടിയേറും. 26ന് രാവിലെ 8.30ന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 2ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ പെരുന്നാള്‍ കൊടിയേറ്റ്. മൂന്നിന് തീര്‍ത്ഥാടന വാരാഘോഷ പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. 5ന് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 144 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡ പ്രാര്‍ത്ഥനയ്ക്ക് തുടക്കം.
27ന് 9ന് സൌജന്യ മെഡിക്കല്‍ ക്യാംപ് പത്തനംതിട്ട ഡി.എം.ഒ. ഡോ. ഗ്രേസി ഈത്താക്ക് ഉദ്ഘാടനം ചെയ്യും. 10.30ന് അഖില മലങ്കര ബസ്ക്യാമ്മ അസോസിയേഷന്‍ സമ്മേളനം. 28ന് 10ന് സന്യാസ സമൂഹ സമ്മേളനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറിനിയസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
29ന് 10ന് അഖില മലങ്കര മര്‍ത്തമറിയം സമാജം സമ്മേളനം പ്രൊഫ. ഏഞ്ചല്‍ തോമസ് ക്ളാസെടുക്കും. അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. 30ന് 10.30ന് പരിസ്ഥിതി സെമിനാര്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. 2.30ന് വിദ്യാര്‍ത്ഥി സംഗമം. 31ന് 9.30 മുതല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 2.30ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹ സഹായ വിതരണോദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും. അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
നവംബര്‍ 1ന് 10ന് സണ്‍ഡേസ്കൂള്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി സമ്മേളനം അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് അഖണ്ഡ പ്രാര്‍ത്ഥന സമാപനം. 2ന് 2.30ന് തീര്‍ത്ഥാടക സംഗമം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. 5ന് ലൈബ്രറി, മ്യൂസിയം എന്നിവയുടെ ശിലാസ്ഥാപന കര്‍മ്മം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും. രാത്രി 8ന് ശ്ളൈഹിക വാഴ്വ്, 8.15ന് റാസ.
നവംബര്‍ 3ന് രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 11ന് ശ്ളൈഹിക വാഴ്വ്, 12ന് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം സംഗമം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. രണ്ടിന് പെരുന്നാള്‍ റാസ, ധൂപപ്രാര്‍ത്ഥ, ആശീര്‍വാദം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.
പെരുന്നാള്‍ ശുശ്രൂഷകള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗ്രീഗോറിയന്‍ ടി.വി.യിലൂടെ തല്‍സമയം സംപ്രേക്ഷണം ഉണ്ടായിരിക്കും. Please visit: www.orthodoxchurch.tv, www.gregoriantv.com

Comments

comments

Share This Post