നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘം വാര്‍ഷികം ഒക്ടോബര്‍ 10ന്

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ സുവിശേഷസംഘത്തിന്റെ 3-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 10ന് വെളളിയാഴ്ച രാവിലെ 9.30 മുതല്‍ റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും.
നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുറിയാക്കോസ് മാര്‍ ക്ളീമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പെരുനാട് ബഥനി സെന്റ് തോമസ് പളളി വികാരി റവ.ഫാ.സാം.പി.ജോര്‍ജ്ജ് ധ്യാനം നയിക്കും.
ജോസഫ് എം.പുതുശ്ശേരി, ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, ഫാ.ജോജി മാത്യു, വെരി.റവ.ജേക്കബ് ഫിലിപ്പ് കോര്‍ എപ്പിസ്കോപ്പ, ഫാ.എബി വര്‍ഗീസ്, ഫാ.ഒ.എം.ശമുവേല്‍, അഡ്വ.മാത്യൂസ് മഠത്തേത്ത്, ജെയിംസ് ജോര്‍ജ്ജ് മാവേലില്‍, എം.ഇ.ഈശോ, റ്റി.ജി വര്‍ഗീസ്, ജേക്കബ് മാത്യു, ഒ.എം.ഫിലിപ്പോസ്, ബിബിന്‍ മാത്യൂസ് ഫിലിപ്പ്, ലില്ലിക്കുട്ടി മാത്യു, സണ്ണി ശമുവേല്‍ എന്നിവര്‍ പ്രസംഗിക്കും.

Comments

comments

Share This Post