ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ 53-ാം ജന്മദിനം ആഘോഷിച്ചു

BNU_1766
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ 53-ാം ജന്മദിനം ആഘോഷിച്ചു.
അഭിവന്ദ്യ തിരുമസ്സുകൊണ്ട് റാന്നി, മുക്കാലുമണ്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ചു. സെന്റ് തോമസ് അരമന ചാപ്പലില്‍ ജന്മദിനസ്തോത്ര പ്രാര്‍ത്ഥന നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍-എപ്പിസ്കോപ്പ, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ ഫാ.ജോജി മാത്യു, ഫാ.എബി വര്‍ഗീസ്, അഡ്വ.അനില്‍ വര്‍ഗീസ്, ജേക്കബ് മാത്യു, പരിസ്ഥിതി വിഭാഗം ഭദ്രാസന ജനറല്‍ സെക്രട്ടറി ഡോ.തോമസ് ജേക്കബ് മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Comments

comments

Share This Post