ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാള്‍ സമാപിച്ചു

IMG_3489

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗള്‍ഫ് മേഘലയിലെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ അമ്പത്തിയാറാമത് പെരുന്നാളിന്‌ കൊടിയിറങ്ങി. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ 9, 10 ദിവസങ്ങളില്‍ 9താം തീയതി വ്യാഴാഴ്ച്ച വൈകുന്നേരം സന്ധ്യ നമസ്ക്കാരം, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ, റാസ, ശ്ലൈഹീക വാഴ്വ് എന്നിവ നടന്നു.
മലങ്കര ഓര്‍ത്തഡോക്സ സഭയുടെ ചെന്നൈ ഭദ്രാസനാധിപനായ അഭിവന്ദ്യ് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ 10ം തീയതി രാവിലെ പ്രഭാത നമസ്ക്കാരം, വിശുദ്ധ കുര്‍ബാന, ആശീര്‍വാദം, ഈ ഒരു വര്‍ഷം ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ പൊന്നാ​‍ട ഇട്ട് ആദരിക്കുന്ന ചടങ്ങ്, 10, 12 എന്നീ ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഇടവക ജനങ്ങളുടെ കുട്ടികള്‍ക്ക് മെമൊറ്റൊ നല്‍കി ആദരിക്കുന്ന ചടങ്ങ് എന്നിവയും നടന്നു.
ഇടവകയില്‍ എല്ലാ വര്‍ഷവും നടന്ന്‍ വരുന്ന ആദ്യഫലപ്പെരുന്നാളില്‍ 2013 വര്‍ഷത്തെ പെരുന്നാളില്‍ ഏറ്റവും കൂടുതല്‍ പ്രകടനം കാഴ്ച്ച വെച്ച അംഗങ്ങളെ ആദരിക്കുകയും, ഇടവകയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സെന്റ് മേരീസ് കത്തീഡ്രല്‍ ഗായകസംഘത്തിന്റെ ‘ക്വയര്‍ മാസ്റ്റര്‍’ ആയി സേവനം അനുഷ്ടിച്ച സന്തോഷ് തങ്കച്ചനും, വിശുദ്ധ മദ്മഹായില്‍ ശുശ്രൂഷകനായി സേവനം അനുഷ്ടിച്ച ജോഷ്വാ മത്തായിക്കും(ബെന്നി) കത്തീഡ്രലിന്റെ ഉപഹാരം നല്‍കുകയും ചെയ്തു. തുടര്‍ന്ന്‍ കൊടിയിറക്കും, നേര്‍ച്ച വിളമ്പും നടന്നു. പെരുന്നാള്‍കണ്‍ വന്‍ഷന്‍ ദിവസങ്ങളില്‍ ഇടവകക്ക് പ്രത്യക്ഷമായൊ പരോക്ഷമായൊ സഹായിച്ചവര്‍ക്ക് ഇടവക വികാരി റവ. ഫാദര്‍ വര്‍ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, ട്രെസ്റ്റി തോമസ് കാട്ടുപറമ്പില്‍, സെക്കട്ടറി സാബു ജോണ്‍ എന്നിവര്‍ നന്ദി അറിയിച്ചു.
വാര്‍ത്ത അയച്ചത്: ഡിജു ജോണ്‍ മാവേലിക്കര

Comments

comments

Share This Post