കാന്‍ബറ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓ.വി.ബി.എസ് നടത്തപ്പെട്ടു

OVBS

കാന്‍ബറ: സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രദമായി ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (ഓ.വി.ബി.എസ്) 2014 ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടത്തപ്പെട്ടു.
ഇടവക വികാരി ഫാ. ബെന്നി ഡേവിഡ്‌ ഉദ്ഘാടനം ചെയ്താരംഭിച്ചു. ഓ.വി.ബി.എസ് ക്ലാസുകള്‍ 60 ല്‍ പരം കുഞ്ഞുങ്ങളുടെയും, 15 ല്‍പരം അധ്യാപകരുടെയും പങ്കാളിത്തത്താല്‍ ശ്രേഷ്ഠമായിരുന്നു. വേദപഠനം, സംഗീതപഠനം, വിജ്ഞാനപ്രദമായ ക്ലാസുകള്‍ തുടങ്ങിയവയാല്‍ മികവാര്‍ന്നതായ ക്ലാസ്സുകള്‍ക്കു നിര്‍ലോഭമായ പിന്തുണയാണ് ലഭിച്ചത്.
ഒക്ടോബര്‍ 11, ശനിയാഴ്ച വി. കുര്‍ബാനയ്ക്ക് ശേഷം നടന്നതായ സമാപന സമ്മേളനത്തില്‍ ഫാ. വര്‍ഗീസ്‌ മണിയംപ്രയില്‍ മുഖ്യ സന്ദേശം നല്‍കി. മിഥുന്‍ അലക്സാണ്ടര്‍ സ്വാഗതവും, ബീന ജേക്കബ്‌ കൃതജ്ഞതയും അര്‍പ്പിച്ചു

Comments

comments

Share This Post