തുഗ്ളക്കാബാദ് എക്സ്റന്‍ഷനില്‍ ആരാധന ആരംഭിച്ചു

tuglkabad church

തുഗ്ളക്കാബാദ്: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഡല്‍ഹി ഭദ്രാസനത്തിലെ വിശുദ്ധ ജോസഫ് പിതാവിന്റെ നാമത്തിലുള്ള ഏകദേവാലയമായ തുഗ്ളക്കാബാദ് സെന്റ് ജോസഫ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ തുഗ്ളക്കാബാദ് എക്സ്റന്‍ഷില്‍ ആദ്യ ആരാധന ഒക്ടോബര്‍ 12-ാം തീയതി ഞായറാഴ്ച അര്‍പ്പിച്ചു.
രാവിലെ വിശുദ്ധ കൂദാശയ്ക്കുശേഷം ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. റോബിന്‍സ് ഡാനിയേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈദീകനായതിനുശേഷം ആദ്യചുമതല ലഭിച്ച് ദേവാലയത്തില്‍ എത്തിയ വികാരിയെ വിശ്വാസ സമൂഹത്തിന്റെ പ്രതിനിധികളായി സൊസൈറ്റി വൈസ് ചെയര്‍മാര്‍ റ്റി.ഒ. വര്‍ഗീസ്, ട്രഷറര്‍ ബിജു ജോര്‍ജ്ജ് എന്നിവര്‍ ബൊക്ക നല്‍കി സ്വീകരിച്ചു.
സണ്‍ഡേസ്കൂള്‍ സോണല്‍ മത്സര വിജയികളായ സിയ മറിയം ബിജു, അലീന ഡാനിയേല്‍, അലീഷാ ഡാനിയേല്‍ എന്നിവരെ ആദരിച്ചു. സെക്രട്ടറി ജോസ് പ്രകാശ് എം.എം. കൃതജ്ഞത അര്‍പ്പിച്ചു.
വാര്‍ത്ത അയച്ചത്: ജോജി വഴുവാടി

Comments

comments

Share This Post