സര്‍ഗ്ഗസംഗമമായി ഒ.സി.വൈ.എം. യൂത്ത്ഫെസ്റ്

IMG_0036

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം യൂത്ത്ഫെസ്റ് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
ദൈവീകമായ കഴിവുകള്‍ സാമൂഹ്യ നന്മയ്ക്കായി ഉപയോഗിക്കണമെന്നും, ആശയങ്ങള്‍ ജനങ്ങളിലേക്ക് പകര്‍ന്ന് നല്‍കാന്‍ കലാകാര് സാധിക്കും. നല്ല കലാകാരന്മാര്‍ ഉയര്‍ന്നുവരുന്നത് നാടിനെ സാംസ്കാരിക പുരോഗതിയിലേക്ക് നയിക്കുമെന്നും അഭിവന്ദ്യ മെത്രാപ്പോലീത്താ ചൂണ്ടിക്കാട്ടി.
ഇടവക വികാരി ഫാ. ഷാജി മാത്യൂസ് അധ്യക്ഷത വഹിച്ചു. പാട്ട്, കവിതാ പാരായണം, ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിംഗ്, മോണോ ആക്ട്, ഫാന്‍സി ഡ്രസ് എന്നിങ്ങ വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഇടവക സഹവികാരി ഫാ. ലെനി ചാക്കോ, ട്രസ്റി സുനില്‍ സി. ബേബി, സെക്രട്ടറി തോമസ് കെ. മാിനിച്ചന്‍, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ബിജു തങ്കച്ചന്‍, സെക്രട്ടറി ആന്റോ ഏബ്രഹാം, ജനറല്‍ കണ്‍വീനര്‍ മനോജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്ത അയച്ചത്: മനോജ് തോമസ്

Comments

comments

Share This Post