നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനം വാര്‍ഷിക സമ്മേളനവും അദ്ധ്യാപക സെമിനാറും

1

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ നാലാമതു വാര്‍ഷിക സമ്മേളനവും അദ്ധ്യാപക സെമിനാറും ഒക്ടോബര്‍ 18ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും.
സണ്ടേസ്കൂള്‍ ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ.തോമസ് കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷിക സമ്മേളനം ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പൌരസ്ത്യ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്ടേസ്കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാ.ഡോ.ഒ.തോമസ് ക്ളാസ്സെടുക്കും.
ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, വൈദികസംഘം സെക്രട്ടറി ഫാ.വി.എ.സ്റീഫന്‍, ഭദ്രാസന കൌണ്‍സില്‍ അംഗം ഫാ.എബി വര്‍ഗീസ്, സഭാ മാനേജിംങ് കമ്മറ്റി അംഗം അഡ്വ.മാത്യൂസ് മഠത്തേത്ത് എന്നിവര്‍ പ്രസംഗിക്കും. സണ്ടേസ്കൂള്‍ ഭദ്രാസന സെക്രട്ടറി ജോസ്.കെ.എബ്രഹാം സ്വാഗതവും ഡയറക്ടര്‍ ഒ.എം.ഫിലിപ്പോസ് കൃതജ്ഞതയും അറിയിക്കും.

Comments

comments

Share This Post