പരുമല തിരുമേനിയുടെ പെരുന്നാളും മാര്‍ ബര്‍ന്നബാസ് സെന്റര്‍ കൂദാശയും ടാമ്പായില്‍

Mar Barnabas center picture
ഫ്ളോറിഡ: ടാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ ആചരിക്കും.
പെരുന്നാള്‍ ചടങ്ങുകള്‍ക്കും, ജൂബിലി ആഘോഷങ്ങള്‍ക്കും, മാര്‍ ബര്‍ന്നബാസ് സെന്റര്‍ കൂദാശയ്ക്കും സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.
ഒക്ടോബര്‍ 25ന് വൈകിട്ട് 4ന് എം.ജി.ഒ.സി.എസ്.എമ്മിന്റെ യോഗത്തില്‍ ഫാ. വിജയ് തോമസ് പ്രസംഗിക്കും. ആറിന് സന്ധ്യാനമസ്കാരം, കണ്‍വന്‍ഷന്‍ എന്നിവ നടക്കും. 26ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, 9.30ന് വിശുദ്ധ കുര്‍ബ്ബാന, 12.30ന് ഫോക്കസ് സമ്മേളനം. 31ന് വൈകിട്ട് 6ന് അഭിവന്ദ്യ മെത്രാപ്പോലീത്തായ്ക്കും, വിശിഷ്ടാതിഥികള്‍ക്കും സ്വീകരണം. വൈകിട്ട് 6.15ന് സന്ധ്യാനമസ്കാരം, 7ന് മാര്‍ ബര്‍ന്നബാസ് സെന്റര്‍ കൂദാശ, 7.30ന് ഇടവക ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സമ്മേളനം എന്നിവ നടക്കും.
നവംബര്‍ 1ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, 9.30ന് അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, റാസ, ആശീര്‍വാദം, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കുമെന്ന് വികാരി ഫാ. ജോര്‍ജ്ജ് പൌലോസ് അറിയിച്ചു.

Comments

comments

Share This Post