വടക്കിന്റെ പരുമലയായ ജനക്പുരി പള്ളിയില്‍ പെരുന്നാള്‍ നവംബര്‍ 1, 2 തീയതികളില്‍

Janakpuri
ഡല്‍ഹി മഹാ നഗരത്തിലെ പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രവും, വടക്കിന്റെ പരുമല എന്ന് അറിയപ്പെടുന്നതുമായ ജനക്പുരി മാര്‍ ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് ഒക്ടോബര്‍ 26ന് കൊടിയേറും. പ്രധാന പെരുന്നാള്‍ നവംബര്‍ 1, 2 തീയതികളില്‍ നടത്തുന്നു.
24ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേവാലയ കെട്ടിടത്തിന്റെ വിശുദ്ധീകരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ നേതൃത്വം നല്‍കും.
1975ല്‍ സ്ഥാപിതമായ ദേവാലയത്തില്‍ 1985ലാണ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.പൌലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമിേയുടെ അനുവാദത്തോടെ മലങ്കരയുടെ ശ്രേഷ്ഠ പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചത്. പ്രധാന പെരുന്നാള്‍ ദിവസം നൂറുകണക്കിന് ഭക്തര്‍ പദയാത്രികരായി വിവിധ ദേവാലയങ്ങളില്‍ നിന്നും എത്തിച്ചേരും.

Comments

comments

Share This Post