തഴക്കര എം.എസ്. സെമിനാരി പള്ളി മുഖവാരം മിന്നലേറ്റ് തകര്‍ന്നു

Mughavaram

മാവേലിക്കര: ബുധനാഴ്ച വൈകിട്ട് 3.45ഓടെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ തഴക്കര എം.എസ്. സെമിനാരി ഓര്‍ത്തഡോക്സ് പള്ളിക്ക് കനത്ത നാശനഷ്ടമുണ്ടായി.
പള്ളിയുടെ മുഖവാരത്തിലെ മധ്യഭാഗത്തെയും വടക്കുവശത്തെയും കുരിശുകളുടെ ഇഷ്ടികക്കെട്ടുകള്‍ ഇടിമിന്നലില്‍ തകര്‍ന്നു. വൈദ്യുതി മീറ്ററും മേല്‍ക്കൂരയിലെ ഓടുകളും തകര്‍ന്നു. കനത്ത മഴയില്‍ പള്ളിക്കുള്ളിലെ പരവതാനികളും ഉപകരണങ്ങളും നനഞ്ഞുകുതിര്‍ന്നു. അഗ്നിഗോളം പള്ളിക്ക് മുകളിലേക്ക് പതിക്കുന്നതുപോലെയാണ് തോന്നിയതെന്ന് എതിര്‍വശത്ത് താമസിക്കുന്ന കരയംവട്ടം പറമ്പില്‍ ജേക്കബ് വി.ജോര്‍ജ്ജ് പറഞ്ഞു. പള്ളിയില്‍ മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചിരുന്നില്ല.
വിവരമറിഞ്ഞു വികാരി ഫാ. ടി.സി. ജോണ്‍, സഭാ മാനേജിംങ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോണ്‍സ് ഈപ്പന്‍, വി. മാത്തുണ്ണി തുടങ്ങിയവര്‍ സ്ഥലത്തെത്തി. കോട്ടയം ദേവലോകം അരമനയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പള്ളിയുടെ വളപ്പിലാണു തഴക്കര എംഎസ് സെമിനാരി ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തകര്‍ന്ന ഭാഗങ്ങള്‍ കൂടുതല്‍ അപകട ഭീഷണിയാകുന്നതിനു മുന്‍പു പൊളിച്ചു മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി.

Comments

comments

Share This Post