ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015; പുതിയ ഭാരവാഹികളെ നിയമിച്ചു

Family & Youth Conference 2015
ഡാളസ്: സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015ന്റെ ഡയറക്ടറായി ഫാ. മാറ്റ് അലക്സാണ്ടര്‍, സെക്രട്ടറിയായി എല്‍സണ്‍ സാമുവേല്‍, ട്രസ്റിയായി ലിജിത്ത് മാത്യു എന്നിവരെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ നിയമിച്ചു.
ഡാളസില്‍വെച്ച് നടക്കുന്ന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015 ജൂലൈ 8 മുതല്‍ 11 വരെയാണ്. ഭദ്രാസന തലത്തില്‍ എല്ലാ മൂന്നുവര്‍ഷം കൂടുമ്പോള്‍ ആണ് നടത്തുന്നത്. കഴിഞ്ഞ കോണ്‍ഫറന്‍സ് ഫ്ളോറിഡയില്‍വെച്ച് നടത്തപ്പെട്ടു.
ഫാ. മാറ്റ് അലക്സാണ്ടര്‍ പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗീകനാണ്. മാള്‍ഡിമീര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദം നേടി. ഇപ്പോള്‍ ഡാളസ് യൂത്ത് ചാപ്ളിന്‍ ആയി പ്രവര്‍ത്തിക്കുന്നു. എല്‍സണ്‍ സാമുവേല്‍ ഡാളസ് വലിയപള്ളിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സൌത്ത്-വെസ്റ് ഭദ്രാസന കൌണ്‍സില്‍ മെമ്പറായി സേവനം അനുഷ്ഠിക്കുന്നു. ലിജിത്ത് മാത്യു യുവജനപ്രസ്ഥാനത്തിലും, സെന്റ് മേരീസ് വലിയപള്ളി സെക്രട്ടറി-ട്രസ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികള്‍ ക്രമീകരിച്ചുവരുന്നു.
വാര്‍ത്ത അയച്ചത്: ബിജി ബേബി

Comments

comments

Share This Post