കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി നവജ്യോതി മോംസ് കാക്കനാട് യൂണിറ്റ്

???????????????????????????????
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള കാന്റീന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ നവജ്യോതി മോംസിന്റെ കായംകുളം കാദീശാ കത്തീഡ്രല്‍ കാക്കനാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പരുമല പള്ളി അങ്കണത്തില്‍ ആരംഭിച്ചു.
പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ കാന്റീനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിനാകമാനം മാതൃകയാവുന്ന കാരുണ്യ പ്രവര്‍ത്തനത്തിന് മാര്‍ഗദര്‍ശനമാണ് ഈ കൂട്ടായ്മയെന്നും ഇതില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം പൂര്‍ണ്ണമായും നിര്‍ദ്ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നു എന്നത് അനുകരണീയമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ പറഞ്ഞു. കാദീശാ കത്തീഡ്രല്‍ വികാരി ഫാ. അലക്സാണ്ടര്‍ വട്ടക്കാട്ട്, പരുമല സെമിനാരി കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വീട്ടമ്മമാരുടെ മേല്‍നോട്ടത്തില്‍ തയ്യാര്‍ ചെയ്യപ്പെട്ട ഭക്ഷണസാധനങ്ങള്‍ കാന്റീനില്‍ നിന്നും ലഭ്യമാണ്. വിവിധതരം ചിപ്സുകളും, അച്ചാറുകളും കാന്റീനോട് അനുബന്ധിച്ചുള്ള സ്റാളില്‍ നിന്നും ലഭ്യമാണ്. എല്ലാ വിശ്വാസികളും ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്കാളികളായി കാരുണ്യത്തിന്റെ ഒരു വിരല്‍സ്പര്‍ശമാകണമെന്ന് ഫാ. അലക്സാണ്ടര്‍ വട്ടയ്ക്കാട്ട് അറിയിച്ചു.

Comments

comments

Share This Post