ബസ്കിയോമോ അസോസിയേഷന്‍ സമ്മേളനം പരുമലയില്‍ നടന്നു

DSC_0178

പരുമല: പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന അഖില മലങ്കര ബസ്കിയോമോ അസോസിയേഷന്‍ സമ്മേളനം പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ ഉദ്ഘാടനം ചെയ്തു. Photo Gallery
ഫാ. ജോര്‍ജ്ജ് മാത്യു അധ്യക്ഷത വഹിച്ചു. ഇന്ത്യാവിഷന്‍ ചീഫ് എഡിറ്റര്‍ വീണാ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി സമൂഹത്തിനും സഭയ്ക്കും നേതൃത്വം നല്‍കി ബസ്കിയോമോമാര്‍ പ്രവര്‍ത്തിക്കണമെന്ന് വീണാ ജോര്‍ജ്ജ് ആഹ്വാനം ചെയ്തു.
ഫാ. മത്തായി വിലനിലത്ത്, ബേബിക്കുട്ടി തരകന്‍, ജനറല്‍ സെക്രട്ടറി ജെസ്സി വര്‍ഗീസ് മൈലപ്രാ,. മിനി ജേക്കബ്, ഷിനി സാം, ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് സൂസന്‍ ബെന്നി, ഏലിയാമ്മ പൌലോസ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ നേതൃത്വം നല്‍കി. പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന സൌജന്യ മെഡിക്കല്‍ ക്യാംപ് പത്തനംതിട്ട ഡി.എം.ഒ. ഡോ. ഗ്രേസി ഈത്താക്ക് ഉദ്ഘാടനം ചെയ്തു. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് അധ്യക്ഷത വഹിച്ചു. സി.ഇ.ഒ. ഫാ. എം.സി. പൌലോസ്, ജേക്കബ് തോമസ് അരികുപുറം എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് നടന്ന ധ്യാനത്തിന് ഫാ. ഐപ്പ് പി. സാം നേതൃത്വം നല്‍കി.

Comments

comments

Share This Post