അടുപ്പൂട്ടി പള്ളി പെരുന്നാള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

unnamed
കുന്നംകുളം: കുന്നംകുളത്തിന്റെ ദേശായോത്സവമായ അടുപ്പൂട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിപെരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാര്‍ ഒസിയോ താപസിയുടെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുക്കാന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആയിരങ്ങള്‍ അടുപ്പുട്ടി കുന്നിന്‍മുകളിലേക്ക് എത്തും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ പെരുന്നാളിന് മുഖ്യകാര്‍മ്മികത്വം വഹിക്കും. തിങ്കളാഴ്ച വൈകീട്ട് നാലിന് പള്ളിയുടെ കീഴിലുള്ള എട്ട് കുരിശുപള്ളികളില്‍ ഒരേസമയം ധൂപ പ്രാര്‍ത്ഥന നടത്തിയശേഷമാണ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കുക.
കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനായുള്ള സന്ധ്യാനമസ്‌കാരത്തിന് ശേഷം പ്രദക്ഷിണം പുറപ്പെടും. പരുമല മാര്‍ ഗ്രിഗോറിയോസ് കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണത്തിന് ശേഷം ദേശപ്പെരുന്നാളുകള്‍ ആരംഭിക്കും.

Comments

comments

Share This Post