മര്‍ത്തമറിയം സമാജം സമ്മേളനം പരുമലയില്‍ നടന്നു

DSC_0102
ദൈവീക ജീവിതയുടെ ആവിഷ്ക്കാരത്തിന്റെ നിദര്‍ശനമായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്ന് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. Photo Gallery
പരിശുദ്ധ പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന മര്‍ത്തമറിയം വനിതാ സമാജം സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്താ.
ചെത്തിപ്പുഴ ക്രിസ്തുജ്യേതി കോളജ് പ്രൊഫ. ഏയ്ഞ്ചല്‍ തോമസ് ക്ളാസ് നയിച്ചു. വൈസ് പ്രസിഡന്റ് ഫാ. മാത്യൂസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി മേരി മാത്യു, പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, ഡോ. ജോര്‍ജ്ജ് ജോസഫ്, ഫാ. മത്തായി വിലനിലം എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഏയ്ഞ്ചല്‍ തോമസ് രചിച്ച “എന്റെ സുരക്ഷയ്ക്ക്” എന്ന വായനാ സഹായി അഭിവന്ദ്യ മെത്രാപ്പോലീത്താ ഫാ. മത്തായി വിലനിലത്തിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു.

Comments

comments

Share This Post