സന്തോഷകരമായ കുടുംബ ജീവിതം നല്ല തലമുറയെ വാര്‍ത്തെടുക്കും: പരിശുദ്ധ കാതോലിക്കാ ബാവ

IMG_1519

പരുമല: സന്തോഷകരമായ കുടുംബ ജീവിതത്തിലൂടെ മാത്രമേ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ കഴിയൂവെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. Photo Gallery
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹ സഹായ വിതരണം പരുമലയില്‍ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. കുടുംബജീവിതം ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന വരമാണെന്നും ഇത് ശരിയായ രീതിയില്‍ മാത്രമേ വിനയോഗിക്കാവൂയെന്നും പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു.
നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഡോ.സഖറയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ, ഫാ.ജോണ്‍സ് ഏബ്രഹാം കോനാട്ട്, എം.ജി.ജോര്‍ജ്ജ് മുത്തൂറ്റ്, പരുമല സെമിനാരി മാനേജര്‍ ഫാ.ഔഗേന്‍ റമ്പാന്‍, ജേക്കബ് തോമസ് അരികുപുറം, സണ്ണി പുഞ്ചമണ്ണില്‍, കോശി ഉമ്മന്‍, റോണി വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് സന്ധ്യാനമസ്ക്കാരം, ഗാനശുശ്രൂക്ഷ, ധ്യാനപ്രസംഗം രാത്രയില്‍ കബറിങ്കലില്‍ ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം, ശയനനമസ്ക്കാരം എന്നിവ നടന്നു.

Comments

comments

Share This Post