പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് തുടക്കമായി

Mar GRegorios Thirumeni

മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാളിന് വിവിധ ദേവാലയങ്ങളില്‍ തുടക്കമായി.
കുന്നംകുളം: പരിശുദ്ധ പരുമല തിരുമേനിയുടെ 112ാം ഓര്‍മ്മപ്പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കുന്നംകുളത്തെ വിവിധ പള്ളികളില്‍ ആഘോഷിക്കും. നിര്‍ധനരായ 512 പേര്‍ക്ക് സൗജന്യ അരി വിതരണം ചെയ്താണ് കുന്നംകുളം മെയിന്റോഡ് സെന്റ്ഗ്രിഗോറിയോസ് പള്ളിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.
മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും. ഞായറാഴ്ച രാവിലെ ഏഴിന് സ്മാരക കുരിശ്പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് വലിയ പള്ളിയില്‍ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് നാലരയോടെ കൂട്ടി എഴുന്നള്ളിപ്പിന് ശേഷം കൊടിയും സ്ലൂബായും പുറപ്പെടും.
കുന്നംകുളം: ചൊവ്വന്നൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ പെരുന്നാളിന് ശനിയാഴ്ച വൈകീട്ട് ഏഴിന് തുടക്കമാകും. സന്ധ്യാ നമസ്‌കാരത്തിന് ശേഷം കൊടിയും സ്ലൂബായും പുറപ്പെടും. ഞായറാഴ്ച രാവിലെ 8.30നു വി. കുര്‍ബ്ബാനയും വൈകീട്ട് 4.30ന് അങ്ങാടിചുറ്റിയുള്ള പ്രദക്ഷിണവും ഉണ്ടാകും.
കുന്നംകുളം: മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിപ്പെരുന്നാള്‍ ശനിയാഴ്ച രാവിലെ 8നു വിശുദ്ധ കുര്‍ബ്ബാനയോടെ തുടങ്ങും.
കുന്നംകുളം: വൈശ്ശേരി മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിപെരുന്നാള്‍ നവംബര്‍ 8, 9 തീയ്യതികളില്‍ ആഘോഷിക്കും. എട്ടിന് ദേശപ്പെരുന്നാളുകള്‍ക്ക് ശേഷം ഒമ്പതിന് രാവിലെ വിശുദ്ധകുര്‍ബ്ബാനയും വൈകീട്ട് നാലിന് അങ്ങാടിചുറ്റിയുള്ള പ്രദക്ഷിണവും ഉണ്ടാകും. വികാരി ഫാ. ഗീവര്‍ഗ്ഗീസ് തോലത്ത് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
കാട്ടകാമ്പാല്‍: ഓര്‍മ്മപ്പെരുന്നാളിന് കാട്ടകാമ്പാല്‍ മാര്‍ ഇഗ്നോത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയും ഒരുങ്ങി. ഞായറാഴ്ച വൈകീട്ട് ഏഴിന് സന്ധ്യാനമസ്‌കാരവും പ്രദക്ഷിണവും തുടര്‍ന്ന് രാത്രി 9.30നു ദേശപ്പെരുന്നാളുകളും ആരംഭിക്കും. പതിനഞ്ചോളം ദേശക്കാരുടെ പെരുന്നാളിന് പതിനഞ്ച് ആനകളും എത്തും
സിംഗപ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നവംബര്‍ 2ന് ഓര്‍മപ്പെരുന്നാള്‍ ആചരിക്കും. എല്ലാ വിശ്വാസികളും പങ്കുചേരണമെന്ന് വികാരി ഫാ. എബി ചാക്കോ അറിയിച്ചു.
ഹൌസ്ഖാസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 1112-ാമത് ഓര്‍മപ്പെരുന്നാളിന് സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.
നവംബര്‍ 2ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.

Comments

comments

Share This Post