സണ്‍ഡേസ്കൂള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി സമ്മേളനം നടന്നു

IMG_1724
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് പരുമലയില്‍ സണ്ഡേസ്കൂള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി സമ്മേളനം നടന്നു. Photo Gallery
യു.കെ.-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. അടൂര്‍ സെന്റ് സിറിള്‍സ് കോളജ് റിട്ട. പ്രിന്‍സിപ്പാള്‍ ഇട്ടി വറുഗീസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യൂസ് ജോണ്‍, വറുഗീസ് ജി. എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, ധ്യാനപ്രസംഗം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, ശയന നമസ്കാരം എന്നിവ നടന്നു.

Comments

comments

Share This Post