യുവാക്കള്‍ നമ്മുടെ കരുത്ത് തിരിച്ചറിയണം: എസ്. ഹരികിഷോര്‍ ഐ.എ.എസ്.

IMG_1822

പരുമല: ഉള്ളിലെ മനുഷ്യനെ ഉണര്‍ത്തുവാന്‍ കഴിയുന്ന വലിയ കര്‍മ്മമായി മാറ്റുവാന്‍ ഈ തീര്‍ത്ഥാടനം കൊണ്ട് കഴിയണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ്. പറഞ്ഞു. Photo Gallery
പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന യുവജസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരുമല കൊച്ചുതിരുമേനിയുടെ സന്ദേശം ഉള്‍ക്കൊണ്ട് യുവാക്കള്‍ ജീവിച്ചാല്‍ അത് സമൂഹത്തും കുടുംബത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരണം ഭദ്രാസനാധാപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട എസ്.പി. ഡോ. ശ്രീനിവാസ് ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തി. യു.കെ.-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.
പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, ഫാ. മാത്യൂസ് റ്റി. ജോണ്‍, ജോ. ഇലഞ്ഞിമൂട്ടില്‍, പ്രിനു റ്റി. മാത്യൂസ്, ജോജി പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഒ.സി.വൈ.എം. ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജസന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജോബിന്‍ കെ. ജോര്‍ജ്ജ് നന്ദിയും അര്‍പ്പിച്ചു.

Comments

comments

Share This Post