പരുമല പെരുന്നാള്‍ 02, 03 തീയതികളില്‍; മൂന്നിന് കൊടിയിറങ്ങും

unnamed

പരുമല: പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 112-ാം ഓര്‍മ്മപ്പെരുന്നാളിന് മൂന്നിന് കൊടിയിറങ്ങും. പ്രധന പെരുന്നാള്‍ രണ്ടിനും മൂന്നിനുമാണ്. 2ന്  പുലര്‍ച്ച അഞ്ചിന് രാത്രിമസ്കാരം, 5.45ന് പ്രഭാത മസ്ക്കാരം, 6.20ന് ചാപ്പലില്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 7.30ന് പള്ളിയില്‍ പ്രഭാത നമസ്ക്കാരം, 8.30ന് യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പള്ളിയില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 9.45ന് പ്രസംഗം, 10.45ന് കബറിങ്കലില്‍ ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം. ഉച്ചകഴിഞ്ഞ് 2.30ന് തീര്‍ത്ഥാടക സംഗമം. വൈകിട്ട് അഞ്ചിന് ലൈബ്രറി, മ്യൂസിയം എന്നിവയുടെ ശിലാസ്ഥാപനം 5.45ന് പരിശുദ്ധ കാതോലിക്കാ ബാവയേയും തിരുമേനിമാരെയും പള്ളിമേടയില്‍ നിന്ന് പള്ളയിലേക്ക് ആയിക്കും. ആറിന് പെരുന്നാള്‍ സന്ധ്യാനമസ്ക്കാരം, ഏഴിന് പ്രസംഗം, 7.45ന് കബറിങ്കലില്‍ ധൂപ പ്രാര്‍ത്ഥന, ആശിര്‍വാദം, രാത്രി എട്ടിന് ശ്ളൈഹീക വാഴ്വ്, 8.15ന് ഭക്തിനിര്‍ഭരമായ റാസ, 9.30ന് ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം, 10.30ന് സംഗീതാര്‍ച്ച. മൂന്നിന് പുലര്‍ച്ചെ മൂന്നിന് വിശുദ്ധ കുര്‍ബ്ബാന. അഞ്ചിന് രാത്രി നമസ്ക്കാരം, 5.45ന് പ്രഭാത നമസ്ക്കാരം, 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന. 10ന് പ്രസംഗം, 10.30ന് കബറിങ്കലില്‍ ധൂപപ്രാര്‍ത്ഥന, 11ന് ശ്ളൈഹീക വാഴ്വ്, 12ന് വിദ്യാര്‍ത്ഥി പ്രസ്ഥാന സംഗമം, ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രര്‍ത്ഥന, ആശിര്‍വാദം എന്നിവയോടുകൂടി കൊടിയിറങ്ങും.
തീര്‍ത്ഥാടക സംഗമം നാളെ
പരുമല: പരുമലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തീര്‍ത്ഥാടക സംഗമം ചേരും. പ്രൊഫ.പി.ജെ.കുര്യന്‍ എം.പി തീര്‍ത്ഥാടക സംഗമം ഉത്ഘാടനം ചെയ്യും. പരിശുദ്ധ ബാസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷനായിരിക്കും. ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനഗം പ്രൊഫ.ഡോ.സിറിയക് തോമസ് മുഖ്യസന്ദേശം നല്‍കും.
ലൈബ്രറി, മ്യൂസിയം ശിലാസ്ഥാപനം നാളെ
പരുമല: പരുമല കൊച്ചുതിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കുന്ന ലൈബ്രറി, മ്യൂസിയം എന്നിവയുടെ ശിലാസ്ഥാപനം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് പരിശുദ്ധ കാതോസിക്കാ ബാവ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും.
യാചകിരോധിത മേഖല
പരുമല: പരുമല പെരുന്നാളിന്റെ പ്രധാന ദിവസമായ 2, 3 തീയതികളില്‍ പരുമല യാചകിരോധിത മേഖലയായി പ്രഖ്യപിച്ചു. കൂടാതെ പരുമല ജംഗ്ഷന്‍ മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെയുള്ള വഴിയോര കച്ചവടവും നിരോധിച്ചിട്ടുണ്ട്.
മാന്നാറില്‍ വാഹന നിയന്ത്രണം
പരുമല: പരുമല പെരുന്നാളിനോടനുബന്ധിച്ച് വാഹനങ്ങള്‍ക്ക് സംസ്ഥാന പാതയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവല്ലാ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യബസുകള്‍ സൈക്കിള്‍ മുക്കില്‍ യാത്രക്കാരെ ഇറക്കണം, മാവേലിക്കര ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങള്‍ തൃക്കുരട്ടി ജംഗ്ഷിലും യാത്രക്കാരെ ഇറക്കണം. ടിപ്പര്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ ഈ റോഡില്‍ രണ്ട് ദിവസത്തേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാണ്ടനാട് വഴി വരുന്ന വാഹനങ്ങള്‍ പരുമല തിക്കപ്പുഴ ജംഗ്ഷില്‍ യാത്രക്കാരെ ഇറക്കി സമീപമുള്ള സ്ട്രാബോര്‍ഡ് ഫാക്ടറി വളപ്പില്‍ പാര്‍ക്ക് ചെയ്യണം.

Comments

comments

Share This Post