ബഹറിന്‍ സെന്റ് മേരീസില്‍ കൗണ്‍സിലിഗ് ക്ലാസ്സുകള്‍

Fr  IBP

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നവംബര്‍ മാസം 3, 4, 11 തീയതികളില്‍ കുടുബങ്ങള്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും വേണ്ടി കൗണ്‍സിലിഗ് ക്ലാസുകള്‍ നടത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ കൗണ്‍സിലിഗ് സെന്റെറായ പരുമല മാര്‍ ഗീഗോറിയോസ് കൗണ്‍സിലിഗ് സെന്റെറിലെ കൗണ്‍സലറും, പ്രമുഖ സൈക്കോളജിസ്റ്റും, പ്രാസംഗികനും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി റിസേര്‍ച്ചറുമായ റവ. ഫാദര്‍ ഐസക്ക് ബി. പ്രകാശ് ആണ്‌ ക്ലാസ്സുകള്‍ നയിക്കുന്നത്. Brochure
മൂന്നാം തിയതി രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:00 വരെയുള്ള സമയത്ത് കുടുംബങ്ങള്‍ക്കുവേണ്ടി ‘ക്രൈസ്തവ കുടുംബ ജീവിതം ഒരു ആമുഖം’ എന്ന വിഷയത്തിലും, ഉച്ചയ്ക്ക് 2:30 മുതല്‍ വൈകുന്നേരം 4:30 വരെയുള്ള സമയത്ത് യുവജനങ്ങള്‍ക്ക് വേണ്ടി ‘ വിവാഹ പൂര്‍വ്വ കൗണ്‍സിലിഗ്’ എന്ന വിഷയത്തിലും ക്ലാസ്സുകള്‍ നടത്തുന്നു . നാലാം തീയതി രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെയുള്ള സമയത്ത് കുട്ടികള്‍ക്ക് വേണ്ടി(സണ്ടേസ്കൂള്‍ & എം. ജി. ഒ. സി. എസ്സ്. എം) ‘ജീവിത വിജയത്തിന്‌ ദൈവം നല്‍കുന്ന സാധ്യതകള്‍’ എന്ന വിഷയത്തിലും, ഉച്ചയ്ക്ക് 2:00 മുതല്‍ വൈകുന്നേരം 4:00 വരെയുള്ള സമയത്ത് ടിനേജസിനുവേണ്ടി (13 വയസുമുതല്‍ 19 വരെ) ‘ കൗമാര പ്രായക്കാരുടെ പ്രതീക്ഷകളും വെല്ലുവിളികളും’ എന്ന വിഷയത്തിലും ക്ലാസ്സുകള്‍ നടത്തുന്നു.
നവംബര്‍ 11 ചൊവ്വാഴ്ച്ച വൈകിട്ട് 6:15ന്‌ സന്ധ്യ നമസ്ക്കാരത്തിന്‌ ശേഷം കുടുബങ്ങള്‍, യുവജനങ്ങള്‍, കുട്ടികള്‍ തുടങ്ങി ഏവര്‍ക്കും വേണ്ടിയുള്ള കൗണ്‍സിലിഗ് ക്ലാസ്സുകളും നടത്തപ്പെടുന്നു. 510 വരെയുള്ള ദിവസങ്ങളില്‍ അച്ചനുമായി നേരിട്ട് സംസാരിക്കുവാന്‍ ഉള്ള അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൗണ്‍സിലിഗ് പ്രോഗ്രാം കോഡിനേറ്റര്‍ ആയ റെജി അലക്സ്(39087483), ബോണി മുളപ്പാം പള്ളില്‍(39882829) എന്നിവരുമായി ബന്ധപ്പെടണമെന്ന്‌ കത്തീഡ്രല്‍ വികാരി. റവ. ഫാദര്‍ വര്‍ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, ട്രസ്റ്റി തോമസ് കാട്ടുപറമ്പില്‍, സെക്കട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post