പരുമല പെരുന്നാളിന് മൂന്നിന് കൊടിയിറങ്ങും

13
പരുമല: പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 112-ാം ഓര്‍മ്മപ്പെരുന്നാളിന് നവംബര്‍ മൂന്നിന് കൊടിയിറങ്ങും. നോമ്പും പ്രാര്‍ത്ഥനയുമായി വിശുദ്ധിയോടെ സഹനത്തിന്റെ പാതകള്‍ താണ്ടി നൂറ് കണക്കിന് പദയാത്രാസംഘങ്ങള്‍ പരുമലയില്‍ എത്തി. Photo Gallery പരുമല കൊച്ചുതിരുമേനി ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേയെന്ന അപേക്ഷ ഗീതങ്ങളുമായി എത്തിയവരാല്‍ പരുമല ഭക്തിസാന്ദ്രമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ പദയാത്രാ സംഘങ്ങള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ എത്തി തുടങ്ങിയിരുന്നുവെങ്കിലും വൈകുന്നേരത്തോടെ ഈ സംഘങ്ങളാല്‍ പരുമല നിറഞ്ഞ് കവിഞ്ഞു. പരുമല കബറിങ്കലില്‍ എത്താന്‍ മണിയ്ക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നു. അഭുതപൂര്‍വ്വമായ തിരക്കാണ് ഇന്നലെ അനുഭപ്പെട്ടത്.
ഇന്ന് ചാപ്പലില്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പള്ളിയില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പ്രസംഗം, കബറിങ്കലില്‍ ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം എന്നിവയും ഉച്ചകഴിഞ്ഞ് തീര്‍ത്ഥാടക സംഗമവും നടന്നു. ഇതോടനുബന്ധിച്ച് ലൈബ്രറി, മ്യൂസിയം എന്നിവയുടെ ശിലാസ്ഥാപന കര്‍മ്മം പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു. വൈകിട്ട് പരിശുദ്ധ കാതോലിക്കാ ബാവയേയും തിരുമേനിമാരെയും പള്ളിമേടയില്‍ നിന്ന് പള്ളയിലേക്ക് ആനയിച്ചു. തുടര്‍ന്ന് പെരുന്നാള്‍ സന്ധ്യാനമസ്ക്കാരം, പ്രസംഗം, കബറിങ്കലില്‍ ധൂപ പ്രാര്‍ത്ഥന, ആശിര്‍വാദം എന്നിവ നടന്നു. രാത്രി എട്ടിന് പരിശുദ്ധ കാതോലിക്കാ ബാവയും മറ്റ് മെത്രാപ്പോലീത്താമാരും ചേര്‍ന്ന് വിശ്വാസികള്‍ക്ക് ശ്ളൈഹീക വാഴ്വ് നല്‍കി. Photo Gallery പിന്നീട് നടന്ന ഭക്തിനിര്‍ഭരമായ റാസയില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം, സംഗീതാര്‍ച്ചന എന്നിവയോടെ ചടങ്ങുകള്‍ സമാപിച്ചു.
നാളെ 12ന് വിദ്യാര്‍ത്ഥി പ്രസ്ഥാന സംഗമം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രര്‍ത്ഥന, ആശിര്‍വാദം എന്നിവയോടുകൂടി കൊടിയിറങ്ങും.

Comments

comments

Share This Post