ലുധിയാനാ മാര്‍ ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് കൊടിയിറങ്ങി

DSC08817
ലുധിയാനാ: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 2ന് സമുചിതമായി കൊണ്ടാടി. Photo Gallery
സമാപന ദിനത്തില്‍ കിദ്വായ് നഗറില്‍ നിന്നും ലുധിയാനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ പദയാത്രയായി എത്തി. ചണ്ഡിഗഡ് സെന്റ് മേരീസ് പള്ളിയില്‍ നിന്നുള്ള പദയാത്രയെ ലുധിയാനാ ഇടവക വികാരി ഫാ. അഭിലാഷ് റ്റി. ഐസക്ക് സ്വീകരിച്ചു.
മലങ്കര സഭാ ഹ്യൂമണ്‍ റിസോര്‍സ് ഡെവലപ്പ്മെന്റ് ഡയറക്ടര്‍ ഫാ. പി.എ. ഫിലിപ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും കണ്‍വന്‍ഷനും നേതൃത്വം നല്‍കി.

Comments

comments

Share This Post