അബുദാബി കത്തീഡ്രലില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആചരിച്ചു

IMG_8405

അബുദാബി: സെന്റ് ജോര്‍ജ് ഒാര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരുമല തിരുമേനിയുടെ 112ാം ഒാര്‍മപ്പെരുന്നാള്‍ ആചരിച്ചു. പ്രഭാത നമസ്കാരത്തെ തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും ആശീര്‍വാദത്തിനും യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പൊലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. വികാരി ഫാ. എം.സി. മത്തായി, അസിസ്റ്റന്റ് വികാരി ഫാ. ഷാജന്‍ വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ട്രസ്റ്റി വി.ജി. ഷാജി, സെക്രട്ടറി തോമസ് ജോര്‍ജ് എന്നിവര്‍ നേര്‍ച്ച വിളമ്പിനു നേതൃത്വം നല്‍കി.

Comments

comments

Share This Post