പുനര്‍നിര്‍മ്മിച്ച പുത്തന്‍ചന്ത സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ദേവാലയ കൂദാശ നവംബര്‍ 21, 22 തീയതികളില്‍

Puthenchanda

കോട്ടയം: കോട്ടയം ഭദ്രാസനത്തിലെ പുനര്‍നിര്‍മ്മിച്ച വാകത്താനം പുത്തന്‍ചന്ത സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ നവംബര്‍ 21, 22 തീയതികളില്‍ നടത്തുന്നു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ.യാക്കോബ് മാര്‍ ഐറിനിയോസ് എന്നിവരുടെ സഹകാര്‍മികത്വത്തിലും കൂദാശ നടക്കും.
ദേവാലയ കൂദാശയുടെ മുന്നോടിയായി 16ന് വൈകിട്ട് 4ന് ഛായാചിത്രവും, കാതോലിക്കേറ്റ് പതാകയും, ദീപശിഖയും വഹിച്ചുകൊണ്ടുള്ള വാഹ റാലി ആരംഭിക്കും. 21ന് വൈകിട്ട് 5.30ന് പരിശുദ്ധ പിതാക്കന്മാരെ പള്ളിയുടെ കവാടത്തില്‍ നിന്നും സ്വീകരിക്കും. വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയും, കൂദാശയുടെ ഒന്നാം ഭാഗവും. 22ന് രാവിലെ 7.30ന് കൂദാശയുടെ രണ്ടാം ഭാഗം, വിശുദ്ധ കുര്‍ബ്ബാന, കൈമുത്ത്, സ്നേഹവിരുന്ന് എന്നിവ നടക്കും.
വികാരി ഫാ. തോമസ് കുറിയാക്കോസ് പിള്ളച്ചിറ, ട്രസ്റി എം.സി. രാജു, സെക്രട്ടറി സണ്ണി അന്ത്രയോസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post