മരുഭൂമിയിലെ പരുമലയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആചരിച്ചു

PERUNNAL

ഷാര്‍ജ: സെന്റ് ഗ്രിഗോറിയോസ് ഒാര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 112ാം ഒാര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു. മുംബൈ ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു. എംജിഒസിഎസ്എം പേട്രന്‍സ് ഡേയും സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.യാക്കോബ് ബേബി അധ്യക്ഷത വഹിച്ചു.
ഫാ.ജോണ്‍ ടി.വര്‍ഗീസ് കുളക്കട, അസിസ്റ്റന്റ് വികാരി ഫാ.അജി ചാക്കോ, ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ.ഷാജി മാത്യൂസ്, അസിസ്റ്റന്റ് വികാരി ഫാ.ലെനി ചാക്കോ, അല്‍ഐന്‍ സെന്റ് ഡയനീഷ്യസ് ഇടവക വികാരി ഫാ.ജോണ്‍ സാമുവല്‍, ട്രസ്റ്റി ജോര്‍ജ്കുട്ടി ജോണ്‍, സെക്രട്ടറി ജോസ് വി.ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post