ഇടവകദിനവും പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും കൊണ്ടാടി

9
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകദിനവും പരിശുദ്ധ പരുമല തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാളും നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ കൊണ്ടാടി. Photo Gallery
പെരുന്നാളിനോടനുബന്ധിച്ചുള്ള ഭക്തിനിര്‍ഭരമായ റാസയെ തുടര്‍ന്ന് നടന്ന ഇടവകദിന സമ്മേളനം ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറര്‍ സജി മാത്യു സ്വാഗതവും, സഹവികാരി ഫാ. റെജി സി. വര്‍ഗീസ് നന്ദിയും അറിയിച്ചു.
നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ റവ. ഇമ്മാനുവേല്‍ ഗരീബ്, കുവൈറ്റ് എക്യുമിനിക്കല്‍ ചര്‍ച്ചസ് ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. സജു ഫിലിപ്പ്, എന്‍.ഇ.സി.കെ. സെക്രട്ടറി റോയ് കെ. യോഹന്നാന്‍, അഹ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. കുര്യന്‍ ജോണ്‍, സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ഷാജി ജോഷ്വാ, മനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഷാജി ഏബ്രഹാം, ജെയ്സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഇടവക സെക്രട്ടറി സാബു ഏലിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചടങ്ങില്‍ സണ്‍ഡേസ്കൂള്‍ ബാഹ്യകേരള കേന്ദ്ര പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ജോസഫൈന്‍ ക്രിസ്റല്‍ മാത്യു, ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍, കഴിഞ്ഞ അദ്ധ്യായനവര്‍ഷം 10, 12 ക്ളാസുകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ കരസ്ഥമാക്കിയ കുട്ടികള്‍ എന്നിവര്‍ക്ക് മൊമന്റോയും, 65 വയസ്സ് തികഞ്ഞ സീനിയര്‍ അംഗങ്ങളെ പൊന്നാടയും നല്‍കി ആദരിച്ചു. അംഗങ്ങളെ പ്രതിനിധികരിച്ച് ചാക്കോ ജോര്‍ജ്ജുകുട്ടി പ്രസംഗിച്ചു.
നവംബര്‍ 7ന് രാവിലെ അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയെ തുടര്‍ന്ന് നേര്‍ച്ചവിതരണത്തോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.

Comments

comments

Share This Post